rd

ചങ്ങനാശേരി: കാലങ്ങളായി തകർന്ന്കിടന്ന ടി.ബി റോഡ് പൊതുമരാമത്ത് വിഭാഗം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ട് അധികം നാളാകും മുമ്പോ വളരെ വേഗം തന്നെ റോഡിനെ കുത്തിപ്പൊളിച്ച് പൂർവാവസ്ഥയിലെത്തിച്ചിരിക്കുകയാണ് വാട്ടർ അതോറിട്ടി. വന്യൂ ടവ്വറിനും കാവിൽഅമ്പലത്തിനും ഇടയിലുള്ള വളവിൽ മാൻഹോളിനായി പൊതുമരാമത്തുകാർ മാർക്ക് ചെയ്തിരുന്ന സ്ഥലത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാട്ടർ അതോറിട്ടി 'കലാപരിപാടി' നടത്തിയിരിക്കുന്നത്. ടാർ ചെയ്ത സമയത്ത് മൂടിപ്പോയ മാൻഹോൾ വാട്ടർ അതോറിട്ടിക്കാർ ആവശ്യപ്പെട്ടതിൻപ്രകാരം പൊതുമരാമത്തുകാർ സമചതുരത്തിൽ കുത്തിപ്പൊട്ടിച്ച് നൽകിയിരുന്നു. എന്നാൽ കൂടുതൽ സ്ഥലം കുത്തിപ്പൊളിച്ച് വാട്ടർ അതോറിട്ടി റോഡ് തകർത്തെന്നാണ് ഉയരുന്ന ആരോപണം.