sn-

കുമരകം: ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിച്ചു. ഇതോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന സ്വാഗത സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ എം. മധു അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക സമുദായ വികസനവകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ലഫ്. ഡോ.ജി.പി സുധീർ സ്വാഗതവും റോഷില കെ. പവിത്രൻ നന്ദിയും പറഞ്ഞു.