udayam-residence

വൈക്കം : ചാലപ്പറമ്പ് ഉദയം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർ, രക്ഷാധികാരി ജയകുമാർ കുര്യപ്പുറത്ത്, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മധുസൂദനൻ, സെക്രട്ടറി ഷാജി തകിടയിൽ, രവീന്ദ്രൻ അപ്‌സര, രമണി കുരീപ്പുറം, ബിജു ജോസഫ് മനക്കപറമ്പിൽ, എം.കെ.പ്രസാദ്, വിജയഗോപാലൻ നായർ, സുമ രാധാമാധവം, ബിന്ദു വൈഷ്ണവം, കുഞ്ഞുമോൻ അഖിൽ നിവാസ് എന്നിവർ പ്രസംഗിച്ചു.