വൈക്കം: എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളേയും അനുമോദിക്കുന്നതിനായി സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം 'മികവ് 2019' സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി എം. സുജിൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. അരുണൻ, മുനിസിപ്പൽ ചെയർമാൻ പി. ശശിധരൻ, പി.ഹരിദാസ്, സി.പി. ജയരാജ്, രാഗിണി മോഹനൻ, ജെ.ജെ. പ്രദീപ്, പി.സി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.