വൈക്കം : താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ 97 കരയോഗങ്ങളിലെ എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ബോധവത്കരണ സെമിനാർ നടത്തി. കെ.എൻ.എൻ സ്മാരക എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ യൂണിയൻ പ്രസിഡന്റ് ഡോ. സി.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.സെന്റർ കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസ്, പി.പ്രസാദ് എന്നിവർ ക്ലാസ് നയിച്ചു. ഡോ. പ്രദീപ് ഇറവുങ്കര സ്‌കോളർഷിപ്പ് വിതരണം ചെയ്തു. സെക്രട്ടറി കെ.വി.വേണുഗോപാൽ, എൻ.ജി.ബാലചന്ദ്രൻ, എം.ഗോപാലകൃഷ്ണൻ, ശ്രീലേഖ മണിലാൽ എന്നിവർ പ്രസംഗിച്ചു.