കോട്ടയം: അടിയന്തിരാവസ്ഥയുടെ 44 ാം വാർഷിക ദിനമായ നാളെ ജനതാദൾ (എസ്) ജില്ലാ കമ്മറ്റി ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കും. നാളെ ഉച്ചക്ക് 2.30ന് തിരുനക്കര അർബൻ ബാങ്ക് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ചവരെ ആദരിക്കും. 44 വർഷം മുമ്പ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ് ഇന്ന് വലിയ പതനത്തിന്റെ ഘട്ടത്തിലാണ്. ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥപ്രഖ്യാപിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. നാളെ നടക്കുന്ന സമ്മേളനം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജനതാദൾ (എസ്) ജില്ല പ്രസിഡന്റ് എം.ടി. കുര്യൻ അദ്ധ്യക്ഷത വഹിക്കും. ജനതാദൾ ദേശിയ എക്സിക്യുട്ടീവ് അംഗം കായിക്കര ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ജനറൽ അഡ്വ. ജോർജ് തോമസ് പങ്കെടുക്കും.