പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ 29, 30 തീയതികളിൽ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് നടത്തുമെന്ന് കോഴ്‌സ് ചെയർമാൻ സജി മുല്ലയിൽ, കൺവീനർ ദിലീപ് എം.ആർ എന്നിവർ അറിയിച്ചു. 29 ന് രാവിലെ 9 ന് മീനച്ചിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രേംജി കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ, വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ എന്നിവർ ആശംസകൾ നേരും. സജി മുല്ലയിൽ സ്വാഗതവും, അനീഷ് ഇരട്ടയാനി നന്ദിയും പറയും. ആദ്യദിനം ഷൈലജ രവീന്ദ്രൻ, ദിലീപ് കൈതയ്ക്കൽ, ഷാജി കായംകുളം, അനൂപ് വൈക്കം എന്നിവർ ക്ലാസെടുക്കും. 30 ന് അഡ്വ.ഉഷാ മേനോൻ, പായിപ്ര ദമനൻ, ഡോ.ജോസ് ജോസഫ് എന്നിവർ ക്ലാസെടുക്കും. 4.30 ന് ചേരുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. സജി മുല്ലയിൽ അദ്ധ്യക്ഷത വഹിക്കും. സോളി ഷാജി, ദിലീപ് എം.ആർ,അരുൺ കുളമ്പുള്ളി എന്നിവർ പ്രസംഗിക്കും.