കോട്ടയം: കേരളത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന 400ൽപ്പരം അന്തർസംസ്ഥാന ബസുകൾ അനിശ്ചിതകാല സമരം ആരംഭച്ചതിനെത്തുടർന്ന് ഉണ്ടായിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ ബാംഗ്ലൂർ എറണാകുളം, ബാംഗ്ലൂർ കണ്ണൂർ റൂട്ടുകളിൽ പ്രതിദിനം രണ്ടു അടിയന്തിര സ്‌പെഷ്യൽ ട്രെയിൻ ആരംഭിക്കണമെന്ന് റയിൽവേ മന്ത്രിയോട് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
കിഫ്ബിയിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച 400 കോടി രൂപ ഉപയോഗിച്ച് 400 വോൾവോ സ്‌ക്കാനിയ മൾട്ടി ആക്‌സിൽ ബസുകൾ സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള എല്ലാ അന്തർസംസ്ഥാന സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തണം. അതുവരെ വെറ്റ് ലീസ് അടിസ്ഥാനത്തിൽ വാടകയ്ക്ക് ബസ് സ്വന്തമാക്കി ബാംഗ്ലൂർ/ചെന്നൈ സർവീസുകൾ അടിയന്തിരമായി ആരംഭിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു