കറുകച്ചാൽ: കൂത്രപ്പള്ളി ഭാഗത്ത് മഴയുടെ മറവിൽ മോഷണം. കൂത്രപ്പള്ളി പടനിലം വേലിക്കകത്തു ബിനോയി, അയൽവാസി തേവർകാവിൽ വിൽസൺ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷ്ടാക്കൾ എത്തിയത്. ബിനോയിയുടെ വീടിന്റെ തുറന്നുകിടന്ന ജനൽപാളിയിലൂടെ കൈയ്യിട്ട മോഷ്ടാവ് മേശപ്പുറത്തുവച്ചിരുന്ന 1500 രൂപ അടങ്ങിയ പഴ്സ് അപഹരിച്ചു. വിൽസന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് 3000 രൂപയാണ് മോഷ്ടാക്കൾ അപഹരിച്ചു. ഇദ്ദേഹത്തിന്റെ മകളുടെ കാതിൽ കിടന്ന കമ്മൽ ഊരാൻ ശ്രമിച്ചെങ്കിലും മകൾ ഒച്ചവച്ചതോടെ മോഷ്ടാക്കൾ ഇറങ്ങിയോടി.