കോതനല്ലൂർ :കോതനല്ലൂർ റെയിൽവേ ഗേറ്റിന് സമീപം 70 വയസ് തോന്നിക്കുന്ന വൃദ്ധനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ പുലർച്ചെ കണ്ടെത്തി. കൈയിൽ പച്ചകുത്തിയ അടയാളമുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഫോൺ നമ്പർ : 04829 282323 (കടുത്തുരുത്തി പൊലീസ്)