ചങ്ങനാശേരി:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജോയ്ആലുക്കാസ് ഫൗണ്ടേഷനും, മലയാളനാട് ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെയും സംയുക്താ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. കാക്കാംതോട് വാലുമ്മേൽച്ചിറ അംഗൻവാടി സ്‌കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൗൺസിലർ ജെസി വർഗീസ് അംഗൻവാടി ടീച്ചർ റെജിമോൾ ജോസഫിന് വൃക്ഷത്തൈ നൽകി നിർവഹിച്ചു. മലയാളനാട് ചീഫ് അഡ്മിൻ ഹരി ബി നായർ അദ്ധ്യക്ഷത വഹിച്ചു. ജോയ് ആലൂക്കാസ് മാൾ മാനേജർ ഷെൽട്ടൻ റാഫേൽ മുഖ്യാതിഥിയായി.