പീരുമേട്: വീടിനു മുന്നിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയമദ്ധ്യവയസ്ക്കൻ പിടിയിൽ. രാജമുടി സ്വദേശി അയ്യപ്പൻ (60) നെയാണ് വണ്ടിപ്പെരിയാർ എക്സൈസ് പിടികൂടിയത്.ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.ജെ. ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ എസ്. പ്രമോദും സംഘവും നടത്തിയ റെയ്ഡിലാണ് 6 കഞ്ചാവ് ചെടികൾ കണ്ടെടുത്ത് വണ്ടിപ്പെരിയാർ ആനകുത്ത് വളവിൽ സ്വകാര്യ തോട്ടത്തിലെ ലയത്തിലാണ് അയ്യപ്പൻ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയത് . 36 സെന്റീമീറ്റർ മുതൽ 108 സെന്റീമീറ്റർ വരെയുള്ള കഞ്ചാവ് ചെടികളാണ് . ഇയാളിൽ നിന്നും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു പ്രിവന്റീവ് ഓഫീസർമാരായ രാജകുമാർ, ഹാപ്പി മോൻ സിവിൽ എക്സൈസ് ഓഫീസർമാരായ അൻസാർ, അരുൺ ബി കൃഷ്ണൻ, സിജു ദാനിയേൽ, ശശി കല, ബിലേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കും