sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം 131-ാം നമ്പർ ഉദയനാപുരം പടിഞ്ഞാറെമുറി ശാഖയുടെ വാർഷിക പൊതുയോഗം വല്ല്യാറ ദേവീക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനും മ​റ്റ് വികസന പ്രവർത്തനങ്ങൾക്കുമായി 47 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു.
വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി കെ.രമേശൻ വേനാതുരുത്തിൽ ബഡ്ജ​റ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനവും, വാർഷിക സമ്മേളനവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ.സദാനന്ദൻ ചെല്ലിത്തറ, ബാബു പുളുക്കിയിൽ, പീതാംബരൻ കളപ്രാത്തറ, പ്രസന്നൻ പുത്തൻപുരയ്ക്കൽ, സുഭാഷ് പ്ലാക്കത്തറ, സുനിൽകുമാർ ദൈവത്തിൻതറ, സലിമോൻ കരീത്തറ, ജയാ പൊന്നപ്പൻ, രമണി രവികുമാർ എന്നിവർ പ്രസംഗിച്ചു.