തോക്കുപാറ : ഇവിടെ ഒരു കുടുംബത്തിലെ എട്ട്‌പേർ ഭയന്ന് വിറച്ചാണ് കഴിയുന്നത്, ഏത് നിമിഷവും നിലം പൊത്താവുന്ന ഉണക്കമരത്തിന്റെ കാര്യമോർത്താൽ അവർക്ക് എങ്ങനെ പേടി വരാതിരിക്കും. കഴിഞ്ഞ വർഷം ഇടി വെട്ടലിൽ ഉണങ്ങി ദ്രവിച്ചു വീഴാറായതാണ് നാനൂറ് ഇഞ്ചിലധികം വലിപ്പമുള്ള രണ്ട് ഭീമൻ മരങ്ങൾ. അവയ്ക്കടിയിൽ ഭാര്യയും ഭർത്താവും പത്തു വയസ്സിൽ താഴെ പ്രായമുള്ള അഞ്ചു കുട്ടികളും രോഗിയായ അമ്മയും ഉൾപ്പെടെ എട്ടംഗ കുടുംബം കല്ലാർ കമ്പിലൈനിൽ നിറൈപാണ്ഡ്യനും ഭാര്യ ശാന്തിയും അമ്മ വള്ളിയും അഞ്ചു കുഞ്ഞുങ്ങളും കഴിഞ്ഞ ഒരു വർഷത്തോളമായി ഭീതിയിൽ കഴിയുന്നത്. കൂലിപ്പണിക്കാരനുമാണ് നിറൈപാണ്ഡ്യൻ. ഇരുപതു മീറ്റർ അകലെയായി നിൽക്കുന്ന നാൽപതു മീറ്റർ ഉയരമുള്ള രണ്ട് മരങ്ങളാണ് ഉണങ്ങി ദ്രവിച്ച വീഴാറായി നിൽക്കുന്നത്.ശിഖരങ്ങൾ ഒന്നൊന്നായി വീണുതുടങ്ങി. സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത ഇവർ കഴിഞ്ഞ പതിനഞ്ചുവർഷമായി ഒരുവ്യക്തിയുടെ കാരുണ്യത്തിൽ മൺകട്ടയിൽ തീർത്ത ചെറുവീട്ടിൽ കഴിയുകയാണ്.വേറെങ്ങും മാറി താമസിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പ്രാർത്ഥനയോടെ ഇവിടെ ഇവർ കഴിയുകയാണ്.
അധികൃതർ ശ്രദ്ധിച്ചില്ലെങ്കിൽ
ഈമഴക്കാലത്ത് വലിയ അപകടം അരികയാണ് .റവന്യൂ, ഫോറസ്റ്റ്, പഞ്ചായത്ത്ഇവരാരും ഇനിയും ഉണർന്നിട്ടില്ല. അപകടം ഉണ്ടായശേഷം പരിതപിക്കലല്ല അതിന് മുമ്പ് പരിഹാരം കാണാൻ കഴിഞ്ഞെങ്കിൽ....അതാണ് അവരുടെയും പ്രാർത്ഥന.