അടിമാലി:വിവിധ കാരണ.ങ്ങളാൽ ജീവനൊടുക്കുന്നവരുടെ ഭയപ്പെടുത്തുന്ന കണക്കാണ് ദേവികുളം ,ഉടുമ്പൻചോല താലൂക്കൂകളിൽ നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ താലൂക്കുകളിലെ വിവിധ ഇടങ്ങളിലായി പത്തിലധികം ആത്മഹത്യയാണുണ്ടായത്.സംഭവിച്ചത്.കൗമാരക്കാരായ 6 പേർ ആത്മഹത്യക്ക് ശ്രമിച്ചു.കഴിഞ്ഞ ഞായറാഴ്ച്ച മാത്രം അടിമാലി മേഖലയിൽരണ്ട് പേര്‍ ജീവനൊടുക്കി.പലവിധ കാരണങ്ങളാൽ ജീവനൊടുക്കിയവരിൽ ഏറെയും 50 വയസ്സിൽ താഴെയുള്ളവരാണെന്നതും ശ്രദ്ധേയമാണ്.കൗമാരക്കാരായ 6 പേര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ഭാഗ്യവശാൽരക്ഷപ്പെടുകയും ചെയ്തുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.കഴിഞ്ഞ ദിവസം തോപ്രാംകുടിയിൽ വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടർച്ചയായുണ്ടാകുന്ന ആത്മഹത്യകളെ ആശങ്കയോടെ മാത്രമേ നോക്കി കാണാനാകു.സാമ്പത്തിക ബാധ്യതമാത്രമല്ല പല ജീവനൊടുക്കലുകൾക്കും കാരണമായിട്ടുള്ളത്.കുടുംബ വഴക്കും പ്രണയ നൈരാശ്യവും , പെട്ടെന്നുണ്ടായ പ്രകോപനവും അമിത മദ്യപാനവുമൊക്കെ കാരണ.ങ്ങളാണ്.