കോട്ടയം : ശബരിമല സ്കോളർഷിപ്പ് എൻഡോവ്മെന്റ് വിതരണം 29 ന് ഉച്ചകഴിഞ്ഞ് 3.30 ന് കോട്ടയം സുവർണാ ഓഡിറ്റിയത്തിൽ നടക്കും. എം.ജി.സർവകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് സ്കോളർഷിപ്പ് വിതരണം ചെയ്യും. സബ് കളക്ടർ ഈശ പ്രിയ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.ടി.തോമസ്, രാജാ ശ്രീകുമാർ വർമ,ആർ.കവിത തുടങ്ങിയവർ പങ്കെടുക്കും.