വിമലാസിറ്റി പാലത്തിൽ കുഴി
അടിമാലി: സാധാരണറോഡിലാണ് കുഴികൾ രൂപപ്പെട്ട്ന്ന ഗതാഗതത്തിന്ത്ത അസൗകര്യമുണ്ടാക്കുന്നത്, എന്നാൽ ഇവിടെ പാലത്തിലാണ് തടസം. വെള്ളത്തൂവൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമലാസിറ്റി പാലത്തിലാണ് വലിയ കുഴികൾ രൂപം കൊണ്ടിട്ടുള്ളത്.
വെള്ളത്തൂവൽ ടൗണിൽ നിന്നും പന്നിയാർകുട്ടിയിലേക്കുള്ള പാതയിലാണ് വിമലാ സിറ്റി പാലം വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ കുഴികളിൽനിന്നും ചെളിവെള്ളം തെറിക്കുന്നത് പരാതിക്ക് ഇടവരുത്തുന്നു.പാലത്തിന്റെ നിർമ്മാണ വേളയിൽ മഴവെള്ളം ഒഴുകി പോകും വിധം ചെറുദ്വാരങ്ങൾ തീർത്തിരുന്നു.കാലക്രമേണ മണ്ണ് വന്ന് ഈ ദ്വാരങ്ങള്‍ അടഞ്ഞ് പോയതാണ് പാലത്തില്‍ വെള്ളം കെട്ടികിടക്കാനും ചെളി രൂപപ്പെടാനും ഇടവരുത്തിയത്.