വൈക്കം : ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സാരഥി ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ 62 സ്‌കൂളുകളിലെയും കോളേജുകളിലെയും നിർധന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു.
പഠന മികവിന്റെ മാനദണ്ഡത്തിലാണ് ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപ വീതവും, കോളേജ് വിദ്യാർത്ഥികൾക്ക് 1500 രൂപ വീതവുമാണ് സ്‌കോളർഷിപ്പുകൾ നൽകിയത്. ജീവകാരുണ്യ പ്രവർത്തകനായ ജോസഫ് ചാണ്ടി ഇന്ത്യയിലെ നിർധനരായ പന്ത്റണ്ടായിരം സ്‌കൂൾ വിദ്യാർത്ഥികൾക്കും, ആയിരം കോളേജ് വിദ്യാർത്ഥികൾക്കും 23 വർഷമായി നൽകി വരുന്ന ധനസഹയ പദ്ധതിയാണിത്.
ഗവ. ഗേൾസ് ഹൈസ് സ്‌കൂളിൽ സംഘടിപ്പിച്ച സ്‌കോളർഷിപ്പ് വിതരണം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് പി. സുമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപിക എം. ആർ. മിനി, വാർഡ് കൗൺസിലർ ഡി. രഞ്ജിത് കുമാർ, കോ ഓർഡിനേറ്റർ എം. എസ്. സിബിൻ, പ്രതാപൻ എന്നിവർ പ്രസംഗിച്ചു.