adarikkunu

വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്ലസ് ടു പരീക്ഷയിൽ 600 ൽ 590 മാർക്ക് നേടി വിജയിച്ച മിഥുന ബിജുവിനെ ആദരിച്ചു. സ്‌കൂൾ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ പി. കെ. സുധീർബാബു സ്‌കൂളിന്റെ ഉപഹാരം മിഥുന ബിജുവിന് കൈമാറി.
പ്രിൻസിപ്പാൾ കെ.വി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ, സ്‌കൂൾ മാനേജർ പി.വി.ബിനേഷ്, നഗരസഭാ ചെയർമാൻ പി.ശശിധരൻ, പ്രഥമദ്ധ്യാപിക പി.ആർ.ബിജി, അദ്ധ്യാപക പ്രതിനിധികളായ വൈ.ബിന്ദു, എൻ.ബാബുരാജ്, സി.സുരേഷ് കുമാർ, വി.എസ്. മിനി തുടങ്ങിയവർ പങ്കെടുത്തു.