ചങ്ങനാശേരി : കടമാൻചിറ മാലിത്തറ വീട്ടിൽ റോയി ജേക്കബിന്റെ ഭാര്യ ലിറ്റി റോയിയെ (49) കടമാൻചിറ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് ലിറ്റിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളത്തിന് സമീപം ലിറ്റിയുടെ ചെരുപ്പ് കണ്ടെത്തി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 12 ഓടെ മൃതദേഹം പുറത്തെടുത്തു. കുരിശുംമൂട് മീഡിയവില്ലേജിനു സമീപം വാടകയ്ക്കു താമസിക്കുകയാണ് ഇവർ. മക്കൾ : അലൻ റോയി, എമിൽ റോയി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കി. സംസ്‌കാരം ഇന്ന് 11.30ന് പാറേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.