കടുത്തുരുത്തി : വ്യാപാരി വ്യവസായ ഏകോപന സമിതി കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ഗൗരീശങ്കര ഒാഡിറ്റോറിയത്തിൽ വച്ച് അലോപ്പതി - ഹോമിയോ സൗജന്യ മെഡിക്കൽ ക്യാപ് നടത്തും. രാവിലെ ഒൻപതിന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനിൽ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായ ഏകോപന സമിതി കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് ജോണി കടപ്പൂരാൻ അദ്ധ്യക്ഷത വഹിക്കും.