മുത്തോലി: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന 'ആർദ്രകേരളം പുരസ്കാരം 2017-18'ൽ മുത്തോലി ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം. 7 ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം മന്ത്രി എ.സി മൊയ്‌തീനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യഷൻമാരായ ബീന ബേബി, സ്‌കറിയ ജോസഫ് തലക്കുളം, മെമ്പറുമാരായ സുബ്രഹ്മണ്യൻ നമ്പൂതിരി, ജോൺ മൂത്തേശേരിൽ, ശശി പി.ആർ, ലേഖാ സാബു, മായാദേവി എൻ, ആരോഗ്യവകുപ്പ് വകുപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

---- മുത്തോലി പഞ്ചായത്ത് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങുന്നു