കോട്ടയം : കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഹാളിൽ നടക്കും. രാവിലെ 9 ന് പതാക ഉയ‌ർത്തൽ. 10.30 ന് നടക്കുന്ന പൊതുസമ്മേളനം സാഹിത്യ പ്രവ‌ർത്തക സഹകരണ സംഘം പ്രസിഡന്റ് കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ പ്രശാന്ത്‌കുമാർ അദ്ധ്യക്ഷത വഹിക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ റണ്ണറപ്പായ കേരള പൊലീസ് ടീമിനും, മികച്ച പ്രകടനം കാഴ്‌ചവച്ച എരുമേലി എസ്.ഐ ഇ.ജി വിദ്യാധരനും, ട്രെയിൻ അപകടത്തിൽ നിന്ന് ജീവൻ രക്ഷിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രി ലഭിച്ച സി.പി.ഒ ടി.സുരേഷിനെയും യോഗത്തിൽ ആദരിക്കും. ഉച്ചയ്‌ക്ക് 1.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സി.ആർ ബിജു സംസ്ഥാന സംഘടനാ റിപ്പോ‌ർട്ട് അവതരിപ്പിക്കും. ജില്ലാ കമ്മിറ്റി റിപ്പോ‌ർട്ട് സെക്രട്ടറി എസ്.ഡി പ്രേംജിയും, ട്രഷറർ കെ.എം ജോഷി കണക്കും , ഓഡിറ്റ് കമ്മിറ്റി അംഗം പി.ടി ബിജുക്കുട്ടൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ നിർവാഹക സമിതി അംഗം എസ്.സന്തോഷ് പ്രമേയം അവതരിപ്പിക്കും.