അടിമാലി. വിദേശത്ത് മെഡിസിന് പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം വൈറ്റിലയില്‍ സെന്റ് ജൂഡ് സ്റ്റഡി എ ബ്രോഡ് സ്ഥാപന ഉടമ വൈറ്റില മുരിക്കന്‍ വീട്ടില്‍ ജിൻസ് ജയിംസ് (49) നെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു.
സി.പി.എം അടിമാലി ഏരിയ കമ്മറ്റി അംഗം കെ.ആർ ജയന്റെ മകൾക്ക് എം.ബി.ബി.എസിന് ജർമ്മനിയിൽ അഡ്മിഷൻ വാങ്ങി കൊടുക്കാം എന്നു പറഞ്ഞ് ഒൻപത് മാസം മുമ്പ് പതിനെട്ട് ലക്ഷം രുപ വാങ്ങിയിരുന്നു. എന്നാൽ അഡ്മിഷൻ ലഭിക്കാതിരുന്നതിനെത്തുടർന്ന് വെളളത്തൂവൽ പൊലീസിൽ നല്കിയ പരാതിയെ തുടർന്ന് പ്രതിയെ ആലുവയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാർ ഡിവൈ.എസ്.പി. എം. രമേശ് കുമാറിന്റെ നിർദേശാനുസരണം സി.ഐ കെ.ജെ തോമസ് ,എസ്.ഐ. ജി. എസ് ഹരി, എ.എസ്.ഐ മാരായ സജിന്‍ എൻ പോൾ, അജിത് കുമാർ സി.പി.ഒ. ടോണി ജോസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.