ചങ്ങനാശേരി: അടിയന്തരാവസ്ഥാദിനമായ ഇന്നലെ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വ്യാപകമായി ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബെന്നി സി ചീരഞ്ചിറ, ജോർജ് മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. കുര്യാക്കോസ്, സുരേഷ് പുഞ്ചക്കോട്ടിൽ, ജോസഫ് കടപ്പള്ളി, ജോജി ജി. കണ്ണംമ്പളളി, ഇ.ഡി.ജോർജ് എന്നിവർ പങ്കെടുത്തു.