kuzhi

ചങ്ങനാശേരി : കറുകച്ചാൽ ബസ് സ്റ്റാൻഡിലെ കുഴി യാത്രക്കാരുടെയും ബസുകാരുടെയും നടുവൊടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മണിമല റോഡിൽ നിന്ന് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്. ടാറിംഗ് പൂർണ്ണമായി പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ പുറത്തേക്കു ചിതറി കിടക്കുന്ന നിലയിലാണ്. കുഴി പൂർണ്ണമായും അടയ്ക്കുകയും പ്രതിസന്ധി പരിഹരിക്കുവാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിഷ്ണു മുതിരമല, അഖിൽ പാലൂർ, എബിൻ സ്‌കറിയ എന്നിവർ പറഞ്ഞു.