പീരുമേട്: ഏലപ്പാറയിലും പരിസരങ്ങളിലും കന്നുകാലികളെ കാണാതാകൽ വർദ്ധിക്കുന്നു.ആറുമാസങ്ങൾക്കിടയിൽ ഒരു ഡസനോളം കന്നുകാലികളെയാണ്ഇവിടെ നിന്നും കാണായതായിരിക്കുന്നത്. ഏലപ്പാറ കോഴിക്കാനം കാലി കടത്തൽ സംഘങ്ങൾ സജീവമായതായും കടത്തിക്കൊണ്ട് പോകുന്ന കന്നുകാലികളെ ഇറച്ചിക്ക് ഉപയോഗിക്കുന്നതായും സംശയം ബലപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് ഒട്ടുമിക്കവരുടെയും ഒരു വരുമാനമാർഗ്ഗമാണ് കന്നുകാലി വളർത്തൽ. വർഷങ്ങളായി പ്രദേശവാസികൾ വളർത്തുന്ന കന്നുകാലികളെ എസ്റ്റേറ്റ് കാടുകളിലേക്ക് തീറ്റയ്ക്കായി അഴിച്ചുവിടുകയാണ് പതിവ്. പ്രദേശവാസിയായ റോബിന്റെ നാലോളം മൂരികൾ ആണ്കാലി കടത്ത് സംഘം കടത്തിക്കൊണ്ട് പോയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഹെൻട്രി എന്നയാളുടെ 100 കിലോയോളം തൂക്കം വരുന്ന മൂരീയെ വെടി വെച്ച് കൊന്ന് ഭാഗങ്ങളാക്കി സംഘം വാഹനത്തിൽ കടത്തികൊണ്ട് പോയയതായി വ്യക്തമായിട്ടുണ്ട്. കന്നുകാലികളെ കാണാതാകുമ്പോൾ തന്നെ അധികൃതർക്ക് പരാതി നൽകാറുണ്ട് . എന്നാൽ ഈ പരാതികൾ കൊണ്ടൊന്നും യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.