കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി ജേർണലിസം ഡയറക്‌ടർ സ്ഥാനത്ത് നിന്ന് വിരമിച്ച പ്രൊഫ.മാടവന ബാലകൃഷ്‌ണപിള്ള ഭവൻസ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാനേജ്‌മെന്റ് ഡീനായി ചുമതലയേറ്റെടുത്തു. കോട്ടയത്തെ പ്രഥമ ജേർണലിസം പരിശീലന സ്ഥാപനമായ ഭവൻസ് കോളേജിൽ ജേർണലിസത്തിലും, പബ്ലിക്ക് റിലേഷനിലും രണ്ടുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് സായാഹ്ന ഡിപ്ലോമ കോഴ്സുകളാണ് നടത്തുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള കോഴ്സുകൾക്ക് ഈ വർഷം റഗുലർ ബാച്ചുകൾ കൂടി ആരംഭിക്കും. നീലിമംഗലം മംഗളം ബിൽഡിംഗിലേയ്‌ക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ള കോളേജിൽ രണ്ടാം വർഷ എം.എ ജേർണലിസം ലാറ്ററൽ എൻട്രി വഴി പഠിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ : 9447230707.