പാലാ : കാൻസർ രോഗിയായ ലോട്ടറി വിൽപ്പനക്കാരന്റെ ബൈക്ക് കത്തിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. പൈക വിളക്കുമാടം ഓമശ്ശേരിൽ മോഹനന്റെ (53) ബൈക്ക് കത്തിച്ച സഹോദരൻ ഓമശ്ശേരിൽ കുട്ടപ്പനാണ് (78) പിടിയിലായത്. വസ്തു സംബന്ധിച്ചുള്ള തർക്കമാണ് ബൈക്ക് കത്തിച്ചതിന് കാരണമെന്ന് കുട്ടപ്പൻ പൊലീസിനോട് പറഞ്ഞു.