രാമപുരം: കിഴതിരി ചിറയ്ക്കൽ കാവ് ദേവീക്ഷേത്രത്തിലെ ദാരുബിംബ പുന:പ്രതിഷ്ഠയോടനുബന്ധിച്ചുള്ള വിളംബര നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ഗോകുൽ മുരളി വില്വമംഗലം സ്വാമിയാർ പരമ്പരയിലെ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ജൂലൈ 4ന് ആരംഭിച്ച് ജൂലൈ 11ന് നടക്കുന്ന പ്രതിഷ്ഠയോടുകൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.