കുറിച്ചി : ഇളംകാവ് ദേവസ്വം ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ മീറ്റിംഗിന് പോയ യുവതി കുഴഞ്ഞ് വീണ് മരിച്ചു. ഇത്തിത്താനം കണ്ണന്ത്രപ്പടി പൊയ്ക പറമ്പിൽ ബിനുവിന്റെ ഭാര്യ രമ്യ ബിനു (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കൾ : ശ്രീക്കുട്ടൻ, ശ്രീക്കുട്ടി (വിദ്യാർത്ഥിനി, ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ). മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.