തലയോലപ്പറമ്പ് : വീട്ടിൽ നിന്ന് തോടിന് ഇക്കരയുള്ള താറാവ് ഷെഡിലേക്ക് വള്ളത്തിൽ വരുന്നതിനിടെ കർഷകൻ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് വടയാർ പൊന്നുരുക്കും പാറയിൽ പി.കെ ഭാസ്‌കരൻ ( 72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ എഴുമാന്തുരുത്ത് പാലത്തിന് സമീപമാണ് സംഭവം. വീട്ടിലെ മാങ്ങാ പറിച്ച് വിറ്റശേഷം പാടത്തേക്ക് തീറ്റയ്ക്ക് വിട്ട താറാവ് കൂട്ടത്തെ നോക്കുന്നതിനായി വള്ളത്തിൽ വരുന്നതിനിടെയാണ് അപകടം. ഈ സമയം തോട്ടിൽ ചൂണ്ടയിടാൻ വന്നവരാണ് ഭാസ്കരനെ വെള്ളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയലേക്ക് മാറ്റി. ഭാര്യ : സുഭദ്ര ചെമ്മനത്തുകര കോക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ബിന്ദു മേനക ( ക്ലർക്ക്, പി.എച്ച്.സി, മറവൻതുരുത്ത് ), ബിന്ദു ലോലിത (ആസ്‌ട്രേലിയ), അഭിലാഷ് (എ ആർ ക്യാമ്പ് തൃശൂർ). മരുമക്കൾ: അനിൽകുമാർ (സബ് എൻജിനിയർ കെ.എസ്.ഇ.ബി വൈക്കം), രാജീവ് (ആസ്‌ട്രേലിയ), രേഖ (ചോറ്റാനിക്കര). സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.