പാമ്പാടി :എസ്.എൻ.ഡി.പി യോഗം 3360 മുളേയ്ക്കുന്ന് ശാഖയിലെ വനിതാസംഘം വാർഷിക പൊതുയോഗവും കുമാരിസംഘം രൂപീകരണവും 30ന് ശാഖാഹാളിൽ രാവിലെ 10.30ന് നടക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് ഇന്ദിര രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. കെ കെ സോമൻ, ഓമന തുളസീദാസ്‌, റജി തേനിശേരി , സുരേഷ്‌കുമാർ സി ജി,ബിജു ഈ ജി, സി എൻ ഷിബു,മിനി ബിജു , രജനി ഷിബു,ദീപക് പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.