അയർക്കുന്നം: പാറമ്പുഴ - തിരുവഞ്ചൂർ റൂട്ടിൽ അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. തിരുവഞ്ചൂർ ഭാഗത്തു നിന്ന് നഗരത്തിലേയ്ക്ക് വരികയായിരുന്നു യുവാക്കൾ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് എതിർദിശയിൽ നിന്നു വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിന്റെ അടിയിലേയ്ക്ക് കയറിപ്പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ നിന്ന് യുവാക്കളെ പുറത്തെടുത്തത്. തുടർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.