വൈക്കം: നഗരസഭയിലെ 20ാം വാർഡുസഭയിൽ പ്രതിരോധ മരുന്നു വിതരണം നടന്നു. ലയൺസ് ക്ലബ് ഹാളിൽ വെച്ച് കൂടിയ വാർഡുസഭയിൽ മഴക്കാലരോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ താലൂക്ക് ആശുപത്രിയിലെ ഡോ. പ്രവീൺ ക്ലാസെടുത്തു. ഹോമിയോ പ്രതിരോധമരുന്ന് വിതരണവും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് ഡോ.ജീന, ഡോ. ജിഷ എന്നിവർ നടത്തി. ജൈവകൃഷി വ്യാപനത്തിന്റെ ഭാഗമായി കറിവേപ്പിൻതൈ വിതരണം വാർഡ് കൗൺസിലർ എൻ.അനിൽ ബിശ്വാസ് നിർവഹിച്ചു. പച്ചക്കറി വിത്തുവിതരണം ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി കണ്ണേഴൻ നിർവഹിച്ചു. ജൈവപച്ചക്കറി കൃഷിയെകുറിച്ച് മെയ്സൺ മുരളി ക്ലസെടുത്തു. 2019-20 ലെ നഗരസഭാ വാർഷിക പദ്ധതിപ്രവർത്തനങ്ങളെ കുറിച്ച് വാർഡ് സഭാ കോ-ഓർഡിനേറ്റർ കെ.സി ഷാജി വിശദീകരിച്ചു. വാർഡുവികസനസമിതി കൺവീനർ സുധാകരൻ കാലാക്കൽ, അഡ്വ. കെ.പ്രസന്നൻ, അഡ്വ. കെ.പി റോയി, സന്ധ്യാ രഞ്ജിത്ത്, ഉഷ ജനാർദ്ദനൻ, ബിന്ദു, പി.ശിവരാമകൃഷ്ണൻ നായർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.