ഹ്രസ്വകാല പാർട്ട് ടൈം സർട്ടിഫിക്കേറ്റ്-ഡിപ്ളോമ കോഴ്സുകൾ
കോട്ടയം: ഇവന്റ്മാനേജ്മെന്റും നാനോ ടെക്നോളജിയും അടക്കം 15 നൂതനതൊഴിൽ സാദ്ധ്യതാ കോഴ്സുമായി എം.ജി യൂണിവേഴ്സിറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം തൊഴിൽസാദ്ധ്യതാ കോഴ്സ് പാർട്ട്ടൈമായി ഒരു യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്. അപേക്ഷകൾ 21വരെ ഓൺലൈനായി നൽകാം. ആറ് മാസം, ഒരു വർഷം നീളുന്ന പി.ജി. സർട്ടിഫിക്കറ്റ്, ഡിപ്ളോമ, പി.ജി ഡിപ്ളോമ കോഴ്സുകളാണ് ആരംഭിക്കുന്നത്. ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി.) കീഴിലാണ് കോഴ്സുകൾ. സർവകലാശാലയിലെ എട്ട് പഠനവകുപ്പുകളും അഞ്ച് ഗവേഷണ കേന്ദ്രങ്ങളും സഹകരിക്കും. പ്രായപരിധില്ലാത്തതിനാൽ ആർക്കും അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കും ചേരാം. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വൈകിട്ടാണ് ക്ളാസുകൾ.
വിപുലമായ ഫാക്കൽറ്റി
എം.ജിയിലെ അദ്ധ്യാപകർക്ക് പുറമെ ക്ളാസെടുക്കാൻ പുറത്തു നിന്ന് ഫാക്കൽറ്റികളെ ഉപയോഗിക്കും. രാജ്യാന്തര ഗവേഷണ സംഘടനകളുമായും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായും സഹകരിക്കും. ഒരു സെമസ്റ്ററിൽ പൂർത്തിയാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് 16 ക്രെഡിറ്റാണുള്ളത്. 32 ക്രെഡിറ്റുള്ള ഡിപ്ലോമ കോഴ്‌സുകൾക്ക് രണ്ട് സെമസ്റ്ററുണ്ട്. എട്ട് പോയിന്റ് സ്‌കെയിലിലുള്ള ഗ്രേഡിംഗ് സംവിധാനമാണ് നിഷ്കർഷിച്ചിരിക്കുന്നത്. ആറു മാസത്തെ സർട്ടിഫിക്കേറ്റ് കോഴ്സുകൾക്ക് പത്താം ക്ളാസ്, പ്ളസ്ടു തത്തുല്യവും ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അംഗീകൃത ബിരുദവുമാണ് യോഗ്യത.
നൂതന കോഴ്സുകൾ
റഗുലർ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ചേരാം
കോഴ്സുകൾ നടത്തുന്നത് പ്രമുഖ പഠനവിഭാഗങ്ങളുമായി ചേർന്ന്
ക്ളാസുകൾ അവധിദിവസങ്ങളിലും രണ്ടാം ശനി, ഞായർ ദിവസങ്ങളിലും
അറിയാൻ
അപേക്ഷ 21ന് വൈകിട്ട് 4വരെ
വെബ്സൈറ്റ് www.dasp.mgu.ac.in
ഫോൺ: 04812731066.
6 മാസത്തെ കോഴ്സുകളും ഫീസ് ഘടനയും
ബിസിനസ് ഡേറ്റ അനാലിസിസ് (ടാലി, എക്സൽ) : 9500
എക്സ്ട്രൂഡർ ഓപ്പറേറ്റർ ഫോർ പോളിമർ ഇൻഡസ്ട്രി ആപ്ളിക്കേഷൻ: 20,000
ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആൻഡ് വെബ് ടെക്നോളജീസ്: 7500
ഫിലിം-കൾച്ചർ ആൻഡ് സൊസൈറ്റി : 9500
വേസ്റ്റ് മാനേജ്മെന്റ് : 9,000
വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് മാനേജ്മെന്റ്: 9,000
പെരന്റിംഗ് സൈക്കോളജി : 7,000
ഇവന്റ് മാനേജ്മെന്റ് : 7500
ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ: 15,000
ഇൻസ്ട്രമെന്റൽ മെതേഡ് ഒഫ് കെമിക്കൽ അനാലിസിസ്: 6000
ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിംഗ് : 10,000
നാനോ സയൻസ് ആൻഡ് ടെക്നോളജി: 20,000
ഇമോഷണൽ ഇന്റലിജൻസ് : 9,500
1 വർഷത്തെ ഡിപ്ളോമ കോഴ്സുകളും ഫീസ് ഘടനയും
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ: 15,000
ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ : 25,000
'' അവധിക്കാലത്ത് നിശ്ചിത മണിക്കൂർ ക്ലാസുകളുള്ള ക്രാഷ് കോഴ്‌സ് രീതിയിലുള്ള ആധുനിക വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചുള്ള പഠനവും മൂല്യനിർണയ സംവിധാനവുമാണ് പ്രത്യേകത''
-പ്രൊഫ. സാബു തോമസ്, വൈസ് ചാൻസിലർ, എം.ജി