ചെമ്പ് : പുരാതന ദേവാലയമായ ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാൾ നാളെ തുടങ്ങും. വൈകിട്ട് 5.30ന് കൊടിയേറ്റിനും ആഘോഷമായ വിശുദ്ധ കുർബാനക്കും ഫൊറോന വികാരി ഫാ.ജോസഫ് തെക്കിനേൻ കാർമ്മികത്വം വഹിക്കും. 29ന് വൈകിട്ട് 5.30ന് മരിച്ചവർക്കുവേണ്ടിയുള്ള റാസ കുർബാന, ഒപ്പീസ്. 30ന് രാവിലെ 7ന് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സന്ദേശം. 1ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, ഒഫീഷ്യാളന്മാരുടെ തിരഞ്ഞെടുപ്പ്, വൈകിട്ട് 5.30ന് ആഘോഷമായ വിശുദ്ധ കു‌ർബാന (ലത്തീൻ റീത്തിൽ). 2ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന റവ.ഫാ.വർഗീസ് മാമ്പിള്ളി, തുടർന്ന് വിദ്യാരംഭം, വൈകിട്ട് 5ന് ആഘോഷമായ രൂപം എഴുന്നള്ളിക്കൽ, തിരി വെഞ്ചരിപ്പ്, വേസ്പര, പ്രദക്ഷിണം, കപ്ലോൻ വാഴ്ച. 3ന് രാവിലെ 6,7,8,9 ന് വിശുദ്ധ കുർബാന, രാവിലെ 10.30ന് ആഘോഷമായ തിരുനാൾ, പാട്ടുകുർബാനയ്ക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാൻ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, വാഴ്വ്, തിരുശേഷിപ്പ് ചുംബനം, വൈകിട്ട് 7ന് വിശുദ്ധകുർബാന, തിരുസ്വരൂപം എടുത്തുവയ്ക്കൽ. 10ന് വൈകിട്ട് 5.30ന് ആഘോഷമായ വിശുദ്ധ കുർബാന പ്രസംഗം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം.