വൈക്കം : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എബ്രഹാം തോട്ടുപറത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോസ്.കെ.മാണി എം.പി യ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.ജോസഫ്, ജോസ് പുത്തൻകാല, സഖറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, മാധവൻകുട്ടി കറുകയിൽ, എബ്രഹാം പഴയകടവൻ, ലൂക്ക് മാത്യു, ജോയി ചെറുപുഷ്പം, അഡ്വ.ആന്റണി കളമ്പുകാടൻ, സെബാസ്റ്റ്യൻ ആന്റണി, ബിജു പറപ്പള്ളി, കുര്യൻ പ്ലാക്കോട്ടയിൽ, സ്റ്റീഫൻ കല്ലറ, ചാക്കോ കള്ളിച്ചാലി, വക്കച്ചൻ മണ്ണത്തായി, സെപ്പിച്ചൻ തുരുത്തിയിൽ, എൻ.സോമൻ, എം.എൽ.എബ്രഹാം, മോളി കുര്യൻ, ഷിബി സന്തോഷ്, ജീന തോമസ്, റജി ആറാക്കൻ, സുധ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.