പാലാ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പാല അൽഫോൻസാ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, എൻ.സി.സി യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ചു.
പാലാ പഴയ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സന്ദേശം ഫ്ലാഷ് മോബും ലഘുനാടകവും ലഘുലേഖ വിതരണവും നടന്നു.
പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ബി. ബിനു, പാലാ അൽഫോൻസാ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ചുമതലയുള്ള അദ്ധ്യാപികമാരായ അനില തോമസ്, സോണിയ സെബാസ്റ്റ്യൻ, എന്നിവരും എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകളും, പൊതുജനങ്ങളും പങ്കെടുത്തു.
തുടർന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന് ഭാഗമായി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ലഹരി വിരുദ്ധ സന്ദേശ റാലി പാലാ ടൗൺ ചുറ്റി ലഘുലേഖ വിതരണം നടത്തി സ്‌കൂൾ അങ്കണത്തിൽ അവസാനിച്ചു. ലഹരി വിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലാക്കാർഡുകൾ വഹിച്ചാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.
റാലി ഫാഡോ. ഷീൻ പാലക്കാതടം ഫ്ലാഗ്ഓഫ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ .ബി. ബിനു, എൻ.എസ്.എസിന്റെ ചുമതലയുള്ള അദ്ധ്യാപകൻ സാബു തോമസ്, പ്രിവന്റീവ് ഓഫീസർ കെ.വി. അനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെക്‌സി ജോസഫ്, ജോബി അഗസ്റ്റിൻ, അഭിലാഷ് സി.എ ,അഭിലാഷ് എം.ജി, സഞ്ജു മാത്യുസ്, അമൽ ഷാ മാഹിൻ കുട്ടി, ജിമ്മി ജോസ്, സി .കണ്ണൻ, മിഥുൻ മാത്യൂ, ഷിബു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനീത. വി .നായർ എന്നിവർ നേതൃത്വം നൽകി.