കോട്ടയം : വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തിട്ടയിടിഞ്ഞ് ചെളി കയറ്റിയെത്തിയ ടോറസ് ലോറി മീനച്ചിലാറ്റിൽ മുങ്ങിത്താണു. ഡ്രൈവർ എരുമേലി സ്വദേശി വിഭു (32),​ ക്ലീനർ എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ഇല്ലിക്കൽ - കുമ്മനം തോരണം റോഡിലായിരുന്നു അപകടം. കുമ്മനം ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലത്തേയ്‌ക്ക് ചെളിയുമായി പോകുകയായിരുന്നു ലോറി. കുമ്മനം മുസ്ലിം പള്ളിയ്‌ക്ക് സമീപം വച്ച് ലോറി എതിരെ വന്ന മറ്റൊരു വാഹനത്തിനു സൈഡ് നൽകുന്നതിനിടെ തിട്ടയിടിഞ്ഞ് ആറ്റിലേയ്‌ക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വിഭുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെളിയിൽ പൂണ്ടു പോയ ടോറസ് കരയ്ക്കെത്തിക്കാനായില്ല.