കോട്ടയം : തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന 'ടൂൺസ് ആനിമേഷന്റ' വാർഷികത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മുതൽ കോട്ടയം പ്രസ്ക്ളബ് ഹാളിൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ടെസ്റ്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പ് സഹിതം ടൂൺസ് ആനിമേഷനിൽ പഠനവും ഇന്റേൺഷിപ്പും നൽകും. പ്ളസ് ടു കഴിഞ്ഞ സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് പങ്കെടുക്കാം. വരകൾക്കാവശ്യമായ പേപ്പറും പെൻസിലും സൗജന്യമായി നൽകും. ഒരു മണിക്കൂറാണ് ടെസ്റ്റ്. ആനിമേഷൻ വിഷ്വൽ ഇഫക്ട്സ്, ഗ്രാഫിക്സ് എന്നീ മേഖലകളിലെ തൊഴിൽ സാദ്ധ്യത, ദൃശ്യ\മാദ്ധ്യമ\ പരസ്യ മേഖലകളിൽ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് തുടർന്ന് സെമിനാറും നടത്തും. സെമിനാർ സംവിധായകൻ പ്രദീപ് നായർ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം. ഫോൺ: 9446068579, 9249494908.