പാലാ : ഹൈബി ഈഡൻ എം.പിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സ്ഥലംമാറിപ്പോയ നഗരസഭ സെക്രട്ടറി നവാസിന് യാത്രഅയപ്പ് വേളയിൽ നൽകിയ ഉപഹാരം തിരികെ വാങ്ങാനുള്ള കൗൺസിൽ തീരുമാനം അറിഞ്ഞ് നവാസ് ചെയർപേഴ്സണും കൗൺസിലർമാർ‌ക്കും അയച്ച വാട്സ് ആപ്പ് സന്ദേശം.

ചെയർപേഴ്സണയച്ച സന്ദേശം

"മാഡം വിഷമിക്കരുത്. മൊമെന്റോ വീട്ടിൽ വെച്ച് എനിക്ക് കിടന്നുറങ്ങാനാവില്ല. അതിനാൽ ഞാനീ രാത്രിയിൽ തന്നെ ഇത് നഗരസഭയുടെ നൈറ്റ് വാച്ച് മാനെ ഏൽപ്പിക്കുന്നു. ''

കൗൺസിലർമാർ‌ക്കയച്ച സന്ദേശം

നഗരസഭയിൽ നിന്ന് ചില ജീവനക്കാരും, ചില കൗൺസിലർമാരും, ചെയർപേഴ്‌സണും ഒക്കെ ചേർന്ന് ഇന്നലെ എനിക്ക് ഒരു ഉപഹാരം നൽകുകയുണ്ടായി. ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ, ഉപഹാരം തിരികെ നഗരസഭയിൽ ഏൽപ്പിക്കേണ്ടതാണെന്ന നിലയിൽ ചർച്ച നടന്നതായി അറിയാൻ കഴിഞ്ഞു. ഇന്ന് ഞാൻ പാലായിൽ ഉണ്ടായിരുന്നില്ല. രാത്രിയോടെയാണ് തിരികെയെത്തിയത്. പാലായിലെത്തി പരമാവധി വേഗത്തിൽത്തന്നെ നഗരസഭയുടെ നൈറ്റ് വാച്ച്മാൻ വശം മൊമന്റൊ തിരികെ നൽകിയിട്ടുണ്ട്. നാളെ നൈറ്റ് വാച്ച്മാൻ അത് ചെയർപേഴ്‌സണ് നൽകാമെന്ന് ഏറ്റിട്ടുണ്ട്.

സ്‌നേഹപൂർവം.

നവാസ്