kalasham

വൈക്കം: ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.
ക്ഷേത്രം മേൽശാന്തി വിഷ്ണു, ദിനേശൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. മഹാഗണപതി ഹോമം, കലശപൂജ, മഹാഗുരുപൂജ, ബ്രഹ്മകലശം എഴുന്നള്ളിക്കൽ, മഹാപ്രസാദ ഊട്ട് എന്നിവ നടത്തി. ദേവസ്വം പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി കെ.വി.പ്രസന്നൻ, രമേശ് പി.ദാസ്, കെ.വി.പ്രകാശൻ, സാജു കോപ്പുഴ, പി.ടി.നടരാജൻ, എൻ. ശശീന്ദ്രൻ, തങ്കമ്മ മോഹനൻ, കെ.എസ്.പ്രീജു, തിരുമേനി പുതുശ്ശേരി, പി.പി.സന്തോഷ്, ടി.പി.സുഖലാൽ, എ.ബി.ബിജു എന്നിവർ നേതൃത്വം നൽകി.