കോട്ടയം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പനച്ചിക്കാട് യൂണിറ്റ് മുൻ പ്രസിഡന്റ് സുരേഷ് അർച്ചനയുടെ നിര്യാണത്തിൽ ഒരു മണിക്കൂർ കടകളടച്ച് അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ.വിശ്വംഭരന്റെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.ഡി.ഷാജി, ജനറൽ സെക്രട്ടറി ജേക്കബ് പുളിമൂട്, ട്രഷറർ സണ്ണി പി.കുരുവിള തുടങ്ങിയവർ സംസാരിച്ചു.