good-shephered

ചങ്ങനാശേരി : സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും തെങ്ങണാ ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. റൂബിൾ രാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജേക്കബ് മാത്യു , കോ-ഓർഡിനേറ്റർ ശ്രീജിത്ത് നായർ , സോണിയജോർജ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും തെങ്ങണ കവലയിലേക്ക് നടന്ന ബോധവത്ക്കരണറാലി സ്‌കൂൾ മാനേജർ റൂബിൾ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. തെങ്ങണ കവലയിൽ രാവിലെ 9.30ന് ഗുഡ്‌ഷെപ്പേഡ് വിദ്യാർത്ഥികൾ പ്രോഗ്രാം കോർഡിനേറ്റർ സിജോഫ്രാൻസിസിന്റെ നേതൃത്വത്തിൽ തെരുവുനാടകം അവതരിപ്പിച്ചു. മാങ്ങാനം ട്രാഡായിലെ സിജി ആന്റണി ബോധവത്ക്കരണ ക്ലാസ് എടുത്തു. സ്‌കൂൾ കൗൺസിലർ മുരളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ചിത്രരചനാ മത്സരം, പോസ്റ്റർ ഡിസൈനിംഗ്, സ്ലോഗൻ എഴുത്ത് എന്നീ മത്സരങ്ങളും നടത്തി.