കോട്ടയം : ജെ.ഇ.ഇ മെയിൻ മികച്ച സ്‌കോറോടെ പാസായി രാജ്യത്തെ മികച്ച എൻജിനിയറിംഗ് കോളേജുകളിൽ പഠിക്കുക ഏതൊരാളുടെയും സ്വപ്നമാണ്. മത്സരാധിഷ്ഠിതമായരംഗത്ത് കൃത്യവും, വ്യക്തവും, സുനിശ്ചിതവുമായ പരിശീലനപദ്ധതി വിജയമുറപ്പിക്കാൻ അനിവാര്യമാണ്.
നീറ്റ് ജെ.ഇ.ഇ. പരീക്ഷകൾക്ക് ശാസ്ത്രീയമായ പരിശീലനം വഴി വിദ്യാർത്ഥികളെ സജ്ജരാക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ വിദ്യാമന്ദിർ ക്ലാസിന്റെ വരവ് തീർച്ചയായും കേരളത്തിലെ കുട്ടികൾക്ക് ഒരനുഗ്രഹമാകും. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ വിദ്യാമന്ദിർ ക്ലാസിന്റെ പരിശീലന കേന്ദ്രം തുറന്നിട്ടുണ്ട്. ഓരോ കുട്ടിയുടെയും സവിശേഷതകൾ മനസിലാക്കി വ്യക്തിപരമായ ശ്രദ്ധനൽകിയുള്ള പരിശീലനമാണ് വിദ്യാമന്ദിറിനെ വ്യത്യസ്തമാക്കുന്നത്. ഐ.ഐ.ടി.യിൽ നിന്നു വിരമിച്ചവർ നേതൃത്വം നല്കുകയും ഐ.ഐ.ടി.യിൽ നിന്നും ഉയർന്ന മാർക്കോടെ പഠിച്ചിറങ്ങിയവർ നേരിട്ടെത്തി പരിശീലിപ്പിക്കുകയും ചെയ്യുന്നു.
നിരവധി വർഷങ്ങളായി ജെ.ഇ.ഇ.മെയിൻ ലിസ്റ്റിൽ മികച്ച സ്ഥാനക്കാരെ സംഭവാന ചെയ്യുന്ന സ്ഥാപനമാണ് 1986ൽ
സ്ഥാപിതമായ വിദ്യാമന്ദിർ ക്ലാസസ്. ആദ്യത്തെ അഞ്ഞൂറിൽ 30 ഉം ആദ്യത്തെ ആയിരത്തിൽ 53ഉം റാങ്കുകൾ വിദ്യാമന്ദിർ ക്ലാസസിനാണ്. ജെഇഇ അഡ്വാൻസ്ഡ് 2019ൽ ആദ്യത്തെ അഞ്ഞൂറിൽ 27 ഉം, ആദ്യത്തെ ആയിരത്തിൽ 60 ഉം റാങ്കുകൾ വിദ്യാമന്ദിർ കരസ്ഥമാക്കിയിട്ടുണ്ട്.. നീറ്റ് 2019ൽ വിദ്യാമന്ദിർ ക്ലാസസിന്റെ വിജയശതമാനം 85% എന്നത് ഇന്ത്യയിൽ മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ,ഓരോവർഷവും ചോദ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സിലബസും പഠിച്ച് തയ്യാറാക്കുന്ന മോഡൽ ക്വസ്റ്റ്യൻ ബാങ്ക്,പ്രഗത്ഭരായ അദ്ധ്യാപകർ തുടങ്ങിയവയെല്ലാം മേന്മകളാണ്. ഇലേണിംഗ് ആപ്പ്,രക്ഷകർത്താക്കൾക്കായുള്ള മോണിറ്ററിംഗ് ആപ്പ് തുടങ്ങിയവയുമുണ്ട്. യോഗ,ധ്യാനം തുടങ്ങിയ സ്‌ട്രെസ് മാനേജ്‌മെന്റ് രീതികളിലൂടെ പഠനം ഒരു ഭാരമാകാതെ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. വിവിധ സമയങ്ങളിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്കായി റിപീറ്റേഴ്സ് ബാച്ച് എല്ലാ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയും, എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഫൗണ്ടേഷൻ ക്ലാസും, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഈവനിംഗ്, ശനി, ഞായർ ക്ലാസുകളുമുണ്ട്.
വിദ്യാമന്ദിർ ക്ലാസ്സസിന്റെ അടുത്ത നാഷണൽ അഡ്മിഷൻ കം സ്‌കോളർഷിപ് ടെസ്റ്റ് (എൻ.എ.ടി) ജൂലായ് 6 നാണ്. രജിസ്റ്റർ ചെയ്യാൻ 6235000113/112 എന്നീ നമ്പറുകളിൽ വിളിക്കുക.