പി.ജി ഏകജാലകം : എസ്.സി, എസ്.ടി രണ്ടാം സ്‌പെഷ്യൽ അലോട്ട്മെന്റ്
ഏകജാലകം വഴി പി.ജി പ്രവേശനത്തിന് എസ്.സി, എസ്.ടി വിഭാഗക്കാർക്കുള്ള രണ്ടാംസ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി നാളെ വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. താത്കാലിക പ്രവേശനം അനുവദിക്കില്ല.
യു.ജി ഏകജാലകം: ഒന്നാം സ്‌പെഷ്യൽ അലോട്ട്മെന്റ്
ഡിഗ്രി പ്രവേശനത്തിനുള്ള എസ്.സി, എസ്.ടി ഒന്നാംസ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 29ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
എം.കോം സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ് റഗുലർ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂലായ് 2 മുതൽ 5 വരെ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. V സെക്ഷനിൽ (റൂം നമ്പർ 226) ഹാൾടിക്കറ്റ് /ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തണം.
പരീക്ഷാഫലം
1, 2, 3, 4 സെമസ്റ്റർ ബി.എ എൽ.എൽ.ബി (പഞ്ചവത്സരംസപ്ലിമെന്ററി/ മേഴ്‌സി ചാൻസ് 2011ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 9 വരെ അപേക്ഷിക്കാം.