കോട്ടയം : ജില്ലയുടെ രൂപീകരണത്തിന്റെ എഴുപതാം വാർഷിക ദിനമായ ജൂലായ് 1 ന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കും. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, യു.പി, എൽ.പി വിദ്യാർഥികൾക്കായി പെയിന്റിംഗ്, കോളേജ് വിദ്യാർഥികൾക്കായി ക്വിസ് എന്നീയിനങ്ങളിലാണ് മത്സരങ്ങൾ. കോട്ടയം പിന്നിട്ട എഴുപതു വർഷങ്ങളെ ആധാരമാക്കിയാണ് ക്വിസ് മത്സരം. രാവിലെ 9 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ/കോളേജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. പെയിന്റിംഗിന് ഏതു മാദ്ധ്യമവും ഉപയോഗിക്കാം. ഫോൺ : 0481 2562558.