കോട്ടയം : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്ന സാങ്കേതിക പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് എൻജിനിയറിംഗ് വിദ്യാർത്ഥികളും. കേരള സാങ്കേതിക സർവകലാശാലയുടെ നിർദ്ദേശപ്രകാരം അസാപ്പിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നത്.
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പിന് അവസരം നൽകും. മൂന്നാംവർഷം മുതലുളള വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. അസാപ്പിന്റെ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യാം.