തലയോലപ്പറമ്പ് :കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 14ാമത് പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെസമാപനസമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വനിതാസംഘം സെക്രട്ടറി സുലഭ സജീവ് മുഖ്യ പ്രഭാഷണം നടത്തി. ആമ്പല്ലൂർ ശാഖ പ്രസിഡന്റ് ടി.കെ വിജയൻ,സെക്രട്ടറി പി.കെ സുരേന്ദ്രൻ, കെ.എസ് അജീഷ് കുമാർ,യു.എസ് പ്രസന്നൻ,ബിനുവെളിയനാട്, അച്ചു ഗോപി, വിഷ്ണു ആച്ചേരിൽ, കുമാരി മോഹൻ, വിജയമ്മ ടീച്ചർ, ശ്രീദേവി പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.